പ്രചാരണപ്രവർത്തനങ്ങൾക്കായി വീടുകളിലെ പ്ലാസ്റ്റിക് ലോഹ മാലിന്യങ്ങൾ ശേഖരിച്ചു വില്പന നടത്തി

104

വേളൂക്കര: പൗരാവലി നിർത്തിയിരിക്കുന്ന സ്ഥാനാർഥി ശാന്തദേവീദാസന്റെ പ്രചാരണപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനു വീടുകളിലെ പ്ലാസ്റ്റിക് ലോഹ മാലിന്യങ്ങൾ ശേഖരിച്ചു വില്പന നടത്തി. ഇതിലൂടെ കുട്ടിക്കളിൽ ശുചിത്വ ബോധവും, പൗരബോധവും ഉണ്ടാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുകയാണ് വേളൂക്കരയിലെ പൗരാവലി.വേളൂക്കര പൗരാവലി പ്രചാരണപ്രവർത്തനങ്ങളിൽ മാത്രമല്ല വികസന പത്രികയിലും വേറിട്ട മാതൃക പുലർത്തുന്നു. വീടുകളിൽ വളർത്തുന്ന അലങ്കാരമത്സ്യങ്ങൾ വിലപ്ന നടത്തിയും പ്രചാരണത്തിനുള്ള പണം പൗരാവലി കണ്ടെത്തി.

Advertisement