Monthly Archives: December 2017
അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി.
പടിയൂര്‍: ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ നേതൃത്വത്തില്‍ അങ്കണവാടി...
പെപ്പ് പൊട്ടി കുടിവെള്ളം കാനയിലേയ്ക്ക് ഒഴുകുന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം പാട്ടമാളി റോഡിലേയ്ക്ക് തിരിയുന്നിടത്താണ് കുടിവെള്ള വിതരണ പെപ്പ് പൊട്ടി വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നത്.നാളെറയായി ഇവിടെ പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന് അധികൃതര്‍ക്ക് സമീപത്തേ വ്യാപാരികള്‍ പരാതി...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സാധ്യതകളെ കുറിച്ച് പൊതുസംവാദം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ആരോഗ്യ സേവനരംഗത്ത് പുനലൂര്‍ താലൂക്ക് ആശുപത്രി പൊതുജനപങ്കാളിത്തത്തോടെ ലോകേത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയും അത്തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പൊതുസംവാദം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ Your browser...
വിവാഹത്തിന് സ്നേഹസമ്മാനമായി തുണിസഞ്ചി
ഇരിങ്ങാലക്കുട: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നവദമ്പതികളുടെ ഉപഹാരമായി തുണിസഞ്ചി സമ്മാനിച്ചു. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.ജി പ്രദീപിന്റെ വിവാഹത്തിനാണ് സ്നേഹസമ്മാനമായി അതിഥികള്‍ക്ക് തുണികള്‍ക്ക് സഞ്ചി നല്‍കിയത്. വെള്ളിക്കുളങ്ങര മോനൊടി കണ്ടേടത്ത്...
അയ്യങ്കാവ് മൈതാനം കേടുവരുത്തിയ സംഭവം; കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് നഗരസഭ നോട്ടീസ്
ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം കേടുവരുത്തിയതില്‍ കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് പിഴയടക്കുവാന്‍ നോട്ടീസ്. ഫെസ്റ്റിന്റെ സംഘാടകസമിതി ചെയര്‍പേഴ്സനാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്. 1.37 ലക്ഷം രൂപ പിഴ...
കേബിളില്‍ കുരുങ്ങി ഠാണ-ബസ് സ്റ്റാന്റ് റോഡ്
ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് കാത്താത്ത തെരുവ് വിളക്കുകളും ,നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലൂടെയുള്ള അനധികൃത കൈയേറ്റങ്ങളും മാത്രമാകുന്നു.റോഡിലെ സോഡിയം ലെറ്റുകളുടെ കേബിളുകള്‍ എല്ലാം തന്നെ നവീകരിച്ച കോണ്‍ക്രീറ്റിംങ്ങിന്...
‘കാന്‍സറിനെ അറിയാന്‍’ ഊരകത്ത് ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചു.
പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണയജ്ഞ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടി 'കാന്‍സറിനെ അറിയാന്‍' ഊരകത്ത് ആരംഭിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ...
ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവരയ്ക്ക് ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവര ഒന്നാം സ്ഥാനം നേടി. അഞ്ജന എ, മുഹമ്മദ് ബിയാല്‍ പി. എ എന്നിവര്‍...
സാംസ്‌കാരിക സംവാദം നടത്തി
അവിട്ടത്തൂര്‍: 'സ്വാമി വിവേകാനന്ദനും കേരളവും' എന്ന പുസ്തകത്തെ കുറിച്ച് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ.ആര്‍.രാമന്‍ നായര്‍ വിഷയാവതരണം നടത്തി. സ്‌പെയ്‌സ് ലൈബ്രറി ഹാളില്‍ നടന്ന സാംസ്‌കാരിക ചടങ്ങില്‍...
തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം നടന്നു
ഇരിങ്ങാലക്കുട: തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട പി.ഡബ്‌ള്യു.ഡി. റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. വരുന്ന 4 വര്‍ഷം കൊണ്ട് തൃശ്ശൂര്‍ ജില്ലയെ തരിശു...
മയക്ക്ഗുളികളുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട : മയക്ക് ഗുളികളുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കാട്ടൂര്‍ സ്വദേശി തറയില്‍ വീട്ടില്‍ ക്രിസ്റ്റിനെ (22) വിനെയാണ് കാട്ടൂരിലെ സ്വകാര്യ കോളേജിന് സമീപത്ത്...
ന്യൂനപക്ഷ മോര്‍ച്ച ക്രിസ്മസ് ആഘോഷവും മതേതര കൂട്ടായ്മയും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും മതേതര കൂട്ടായ്മയും സംഘടിപ്പിച്ചു.ടൗണ്‍ഹാള്‍ പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മ്മ രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം...
ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ മാനേജരായിരുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ 23, 24 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. സര്‍വ്വീസില്‍ നിന്നും...
തരിശ് രഹിത ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
മുരിയാട് : തരിശ് രഹിത ജൈവ പച്ചക്കറി ഉല്‍പ്പാദന പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് 7- ാം വാര്‍ഡില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വാര്‍ഡ് മെമ്പര്‍...
നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശില്‍പ്പ സമര്‍പ്പണവും ഭക്തി സംഗീത സന്ധ്യയും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ദുര്‍ഗ്ഗാലയങ്ങളുടെ ഉല്‍പ്പത്തിയുടെ ഐതിഹ്യം അനാവരണം ചെയ്യുന്ന ശില്‍പ്പങ്ങള്‍, മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്റെ ശില്പം...
സി.വി.കെ. വാരിയര്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും
ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഹിന്ദി പ്രചാരമണ്ഡലം ഹാളില്‍ വച്ച് സി.വി.കെ. വാരിയര്‍ അനുസ്മരണവും, സ്മാരക പ്രഭാഷണവും നടത്തും. അധ്യാപകന്‍,...
ഉന്നതവിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പീപ്പിള്‍സ് ബാങ്കിന്റെ വാര്‍ഷികയോഗം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പീള്‍സ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി., പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി. ജോസ് കൊറിയന്‍ അധ്യക്ഷത...
കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പുതിയ അമരക്കാരന്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം
ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുല്‍ പാര്‍ട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ അദ്ധ്യക്ഷ പ്രഖ്യാപനത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍...
ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് മരപാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്...
ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുക്കണം : ചെയര്‍പേഴ്‌സണ്‍
ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ കൈയേറ്റങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.താലൂക്ക് വികസനസമിതി യോഗത്തില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നഗരസഭ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.തിങ്കളാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനെതിരെ...