ഇരിങ്ങാലക്കുട : മയക്ക് ഗുളികളുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കാട്ടൂര്‍ സ്വദേശി തറയില്‍ വീട്ടില്‍ ക്രിസ്റ്റിനെ (22) വിനെയാണ് കാട്ടൂരിലെ സ്വകാര്യ കോളേജിന് സമീപത്ത് നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.മാനസിക വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിഷനോട് കൂടി മാത്രം ലഭിയ്ക്കുന്ന ഗുളികള്‍ ദിവസം മുഴുവന്‍ ലഹരി തരുന്നവയാണ്.ഇതാണ് യുവാക്കളെ ഇത്തരം ലഹരിയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരായ കെ എ ജയദേവന്‍,സി വി ശിവന്‍,എം പി ജീവീഷ്,പി എ ഗോവിന്ദന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്
Advertisement