ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവരയ്ക്ക് ഒന്നാം സ്ഥാനം

363
Advertisement

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവര ഒന്നാം സ്ഥാനം നേടി. അഞ്ജന എ, മുഹമ്മദ് ബിയാല്‍ പി. എ എന്നിവര്‍ ഉള്‍പ്പെടുന്ന എസ് എച്ച് കോളേജ് തേവര ടീം ആണ് ഒന്നാം സ്ഥാനം നേടിയത്. മരിയ പ്രിന്‍സ്, ജിന്‍സി ജോസ് എഫ് എന്നിവരടങ്ങുന്ന സെന്റ് തോമസ്സ് കോളേജ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ്സ് കോമ്പറ്റീഷന്‍ പ്രിന്‍സിപ്പല്‍ ഡോ.ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യായനവര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡോ. സിസ്റ്റര്‍ ക്രിസ്റ്റി, ഡോ. സിസ്റ്റര്‍ ലില്ലി കാച്ചപ്പിള്ളി, വകുപ്പ് മേധാവി പ്രൊ. ബേബി ജെ ആലപ്പാട്ട്, സിസ്റ്റര്‍ എല്‍വിന്‍ പീറ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.സി. ഇസബല്‍, ഡോ.സി. ആഷ, ക്വിസ്സ് മാസ്റ്റര്‍ ഡോ.ജെയിന്‍ ജെ താരാട്ടില്‍, ഡോ.ജിജി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement