നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശില്‍പ്പ സമര്‍പ്പണവും ഭക്തി സംഗീത സന്ധ്യയും

391

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഡിസംബര്‍ 28 വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ദുര്‍ഗ്ഗാലയങ്ങളുടെ ഉല്‍പ്പത്തിയുടെ ഐതിഹ്യം അനാവരണം ചെയ്യുന്ന ശില്‍പ്പങ്ങള്‍, മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്റെ ശില്പം എന്നിവയുടെ സമര്‍പ്പണം നടക്കും. തുടര്‍ന്ന് പ്രശസ്ത സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററുടെ നേതൃത്തില്‍, സിനിമാ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ കലാഭവന്‍ സാബു, വിജേഷ് ഗോപാല്‍, മനീഷ, ഹരിത ഹരീഷ് എന്നിവര്‍ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

Advertisement