സി.വി.കെ. വാരിയര്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും

373

ഇരിങ്ങാലക്കുട: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഹിന്ദി പ്രചാരമണ്ഡലം ഹാളില്‍ വച്ച് സി.വി.കെ. വാരിയര്‍ അനുസ്മരണവും,  സ്മാരക പ്രഭാഷണവും നടത്തും. അധ്യാപകന്‍, വിദ്യാഭ്യാസ ഓഫീസര്‍, ശാസ്ത്ര പ്രചാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ജനകീയാസൂത്രണത്തിന്റെ ആദ്യനാളുകളില്‍ ഇരിങ്ങാലക്കുട നഗരസഭ, ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് എന്നിവയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. സി.വി.കെ.യുടെ 14-ാം ചരമവാര്‍ഷിക ദിനത്തില്‍, ആസൂത്രണരംഗത്ത് മാസ്റ്ററുടെ  സഹയാത്രകനായിരുന്ന ഡോ.എ.എം.ഹരീന്ദ്രനാഥന്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം എ.പി.മുരളീധരന്‍ ‘വിദ്യാഭ്യാസം മാറേണ്ട സങ്കല്പങ്ങള്‍’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തും.

Advertisement