ഉന്നതവിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പീപ്പിള്‍സ് ബാങ്കിന്റെ വാര്‍ഷികയോഗം

404
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പീള്‍സ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി., പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി. ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് ഷെല്ലി ടി.എ. 2016-2017 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഓഡിറ്റ് എന്നിവ അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ആന്‍മരിയ സൈമണ്‍, മനു ജേക്കബ്, ഹെലെന പി.ജെ., പ്‌ളസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അലീന ജെന്‍സണ്‍ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ബാങ്ക് പ്രസിഡണ്ട് കെ.സി. ജോസ് കൊറിയന്‍ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജോസ് മാമ്പിള്ളി സ്വാഗതവും ട്രഷറര്‍ ആനി ജോണി നന്ദിയും പറഞ്ഞു.
Advertisement