കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പുതിയ അമരക്കാരന്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം

463

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുല്‍ പാര്‍ട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്.പുതിയ അദ്ധ്യക്ഷ പ്രഖ്യാപനത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.നിമ്യാഷിജു,സോണിയ ഗിരി, വി സി വര്‍ഗ്ഗീസ്,ടി വി ചാര്‍ളി,ജോസഫ് ചാക്കോ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ലഭിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി.

Advertisement