ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

362
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ മാനേജരായിരുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ടിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ 23, 24 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനു ശേഷം ഇരിങ്ങാലക്കുടയില്‍ നടന്ന ചെസ്സ് മത്സരങ്ങള്‍ക്ക് അദ്ദേഹം ചെയ്ത സംഭാവനകളുടെ ഓര്‍മ്മയിലാണ് അദ്ദേഹത്തിന്റെ 1-ാം ചരമവാര്‍ഷികത്തില്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നാല് മേഖലകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ 20 പഞ്ചായത്തുകളിലെ 100 കളിക്കാര്‍ 2 ദിവസങ്ങളിലായി നടക്കുന്ന ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 50000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും, ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ട്രോഫിയും നല്‍കും.