വാര്‍ത്ത ഫലം കണ്ടു അപകട ഭീഷണിയായ പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നു.

618

പടിയൂര്‍ ;ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി – വളവനങ്ങാടി റോഡിലെ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണെന്ന് കണ്ട് പ്രദേശത്ത് പൗരസമിതി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങുകയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കെ എസ് ഇ ബി ആരംഭിച്ചു.വിഷയത്തിന്റെ പ്രധാന്യം വാര്‍ത്തകളിലൂടെ മനസിലാക്കി എം എല്‍ എ അടക്കം ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ ആരംഭിച്ചത്.80402 രൂപ ഇതിനായി എം എല്‍ എ യുടെ പ്രദേശിക വികസനഫണ്ടില്‍ നിന്നും വകയിരുത്തിയതായി അദേഹം അറിയിച്ചു. ആദ്യ കാലങ്ങളില്‍ 3 മീറ്ററോളം മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് വീതികൂട്ടി ബിഎംബസി ടാറിങ് പൂര്‍ത്തീകരിക്കുമ്പോള്‍ വരുന്ന വീതി 5. 5 മീറ്ററോളമാണ്. ബൈക്ക് യാത്രികനായ വെള്ളാങ്കല്ലൂര്‍ സ്വദേശി യുവാവിന്റെ ജീവന്‍ കവര്‍ന്നതടക്കം ഒട്ടനവധി അപകട പാരമ്പരകള്‍ക്ക് ഈ കാലത്തിനിടക്ക് ഈ ട്രാന്‍സ്ഫോര്‍മര്‍ കാരണമായിതീര്‍ന്നു കഴിഞ്ഞിരുന്നു. റോഡ് വീതി കൂട്ടുന്നതിനായി 27ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ബസ്റ്റോപ്പുകള്‍ പൊളിച്ചു നീക്കുകയും ചെയ്തപ്പോഴും ഈ ട്രാന്‍സ്‌ഫോര്‍മറിനോട് മുഖം തിരിക്കുന്ന സമീപനമാണ് kseb യും pwd യും സ്വീകരിച്ചിരുന്നത്. പോട്ട – മൂന്നുപീടിക സംസ്ഥാന പാതയിലേക്ക് മതിലകം ഭാഗത്തു നിന്നും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രധാന റോഡുകൂടിയാണിത്.

Advertisement