കേബിളില്‍ കുരുങ്ങി ഠാണ-ബസ് സ്റ്റാന്റ് റോഡ്

406

ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് കാത്താത്ത തെരുവ് വിളക്കുകളും ,നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലൂടെയുള്ള അനധികൃത കൈയേറ്റങ്ങളും മാത്രമാകുന്നു.റോഡിലെ സോഡിയം ലെറ്റുകളുടെ കേബിളുകള്‍ എല്ലാം തന്നെ നവീകരിച്ച കോണ്‍ക്രീറ്റിംങ്ങിന് മുകളിലും നടപാതയിലുമായി കുരുങ്ങി കിടക്കുന്നത് കാല്‍നടക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.സമീപത്തേ സ്‌കുളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബസ് സ്റ്റാന്റിലേയ്ക്ക് സഞ്ചരിക്കുന്ന വഴിയിലാണ് കേബിളുകള്‍ വഴിനീളെ കുരുക്കിയിട്ടിരിക്കുന്നത്.വാട്ടര്‍ കണക്ഷനുകള്‍ പൊട്ടി പലയിടങ്ങളിലും കുടിവെള്ളമെത്താത്ത അവസ്ഥയും നിലവിലുണ്ട്.ഒരു കോടി രൂപയോളം ചിലവിട്ടാണ് ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ നിലവിലെ കോണ്‍ക്രീറ്റംങ്ങ് നിലനിര്‍ത്തി അരുകളില്‍ റോഡ് പൊളിച്ച് മാറ്റി കോണ്‍ക്രീറ്റംങ്ങ് നടത്താന്‍ പദ്ധതി തയ്യാറാക്കിയത്.ഇതോടൊപ്പം ആല്‍ത്തറയ്ക്ക് സമീപത്തേ കുഴികള്‍ അടക്കുമെന്നും വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നു.എന്നാല്‍ പാതി വഴിയില്‍ ഫണ്ടിന്റെ അപര്യാപ്തയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.പൊതുമരാമത്ത് വകുപ്പും നഗരസഭയും തമ്മിലുള്ള ചേരിപോരിന് നടുവില്‍ റോഡിലെ കൈയേറ്റങ്ങള്‍ ആര് പൊളിച്ച് മാറ്റിനിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിന്റെ ഫലം പൊതുജനത്തിന് ലഭ്യമാകും എന്നറിയാനാണ് ജനം കാത്തിരിക്കുന്നത്.

Advertisement