പുല്ലൂര്‍ -39 വര്‍ഷത്തെ പാരമ്പര്യം നിറഞ്ഞു നില്ക്കുന്ന പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഐ.ടി .ഐ യിലെ 2018-19 വര്‍ഷത്തെ വിദ്യാരംഭ ശുശ്രൂഷയ്ക്ക് തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ .വാള്‍ട്ടര്‍ തേലപ്പിള്ളി സി. എം. ഐ ദീപം കൊളുത്തി നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട ഡി .വൈ .എസ്. പി ഫെയ്മസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.മാനേജര്‍ ഫാ.തോംസണ്‍ അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.നവാഗതരും അവരുടെ മാതാപിതാക്കളും സ്റ്റാഫംഗങ്ങളും അടങ്ങുന്ന സദസ്സിന് ഫാ.യേശുദാസ് കൊടകരക്കാരന്‍ സി .എം .ഐ സ്വാഗതം ആശംസിച്ചു.
Advertisement