കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു

35

കാറളം:ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഉള്ള ക്ഷേമ പദ്ധതികളുടെ വിതരണം ചെയ്തു.പദ്ധതിയുടെ ഉൽഘാടനം സംഘം ഓഫീസിൽ വച്ച് ഗ്രാമ പഞ്ചായത്ത് അംഗം ഐ ഡി ഫ്രാൻസിസ് മാസ്റ്റർ നിർവഹിച്ചു.സംഘത്തിൽ പാലളക്കുന്ന ക്ഷീര കർഷകർക്ക് ഒരു ചാക്ക് കാലിത്തീറ്റ സൗജന്യം,തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കർഷകർക്ക് പാൽ പാത്രം,സൗജന്യ മെഡിക്കൽ ഇൻഷ്വറൻസ് എന്നിവയാണ് ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുന്നത്.സംഘം പ്രസിഡന്റ് ശ്രീ സി ആർ സീതാരാമൻ അധ്യക്ഷത വഹിച്ചു.സംഘം വൈസ് പ്രസിഡന്റ് പി എസ്സ് ജയരാജൻ,സംഘം സെക്രട്ടറി ജിജി,വേണു കുട്ടാശാംവീട്ടിൽ ജിബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisement