സംസ്കൃതത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ

146

ഇരിങ്ങാലക്കുട:2020 മാർച്ചിൽ നടത്തിയ SSLC പരീക്ഷയിൽ കേരള സംസ്ഥാനത്ത് സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ A+ നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ശ്രദ്ധേയമായി. 127 കുട്ടികൾക്കാണ് സംസ്കൃതത്തിൽ A+ നേടിയത്. ഇത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തിന് അർഹത നേടി.സംസ്കൃതത്തിൽ A+ വിദ്യാർത്ഥികളെയും പരിശീലനം നലകിയ സംസ്കൃതാധ്യാപകരെയും PTA, യും മാനേജ്മെൻ്റും ചേർന്ന് അനുമോദിച്ചു. കൂടാതെ 354 കുട്ടികൾ SSLC പരീക്ഷ എഴുതി 100 % വിജയവും 68കുട്ടികൾക്ക് മുഴുവൻ വിഷയത്തിനും A+ നേടുകയും ചെയ്തു മാനേജർ രുക്മണി രാമചന്ദ്രൻ ,മാനേജ്മെൻറ് പ്രതിനിധി VPRമേനോൻ ,PTA പ്രസിഡൻ്റ് K.S.തമ്പി, പ്രധാനാധ്യാപിക കാഞ്ചന മുൻ ഹെഡ്മിസ്ട്രസ്സ് ഷീജ.v എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement