ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. എസ്.എന്‍.ഡി.പി വൈദികയോഗം മുകുന്ദപുരം യൂണിയന്‍

33

ഇരിങ്ങാലക്കുട :

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനത്തിലെ മലയാളബ്രഹ്മണ വ്യവസ്ഥ  ഒഴിവാക്കുക,പൂജാ-താന്ത്രിക ക്രിയകള്‍ പഠിച്ചഎല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിക്കുക,ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനം അവസാനിപ്പിക്കക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്  എസ്.എന്‍.ഡി.പി വൈദികയോഗം മുകുന്ദപുരം യൂണിയന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന്  ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ആവശ്യപ്പെട്ടു.എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം പ്രസിഡണ്ട് ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ ,സെക്രട്ടറി ശിവദാസ് ശാന്തി    സംസാരിച്ചു.

Advertisement