സെപ്ഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി( പോക്സോ)ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

89

ഇരിങ്ങാലക്കുട:കേരളത്തിൽ അനുവദിക്കപ്പെട്ട 28 പോക്സോ കോടതികളിൽ ഒന്ന് ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം, ചാലക്കുടി ,കൊടുങ്ങല്ലൂർ താലൂക്കുകളിലെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും പുതിയ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നതാണ്. ഇരകൾക്കും കുറ്റാരോപിതർക്കും വേഗത്തിൽ നീതി ലഭിക്കുന്നതിനുള്ള സംവിധാനം ഈ കോടതിയിലൂടെ സംജാതമാക്കപ്പെടും. കേരള ഹൈക്കോർട്ട് ജഡ്‌ജ്‌ സരസ വെങ്കട്ട് നാരായണബട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഐ ബി എ അഡ്വ. രമേശൻ പി ആർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ,അഡീഷണൽ ജില്ലാ ജഡ്ജ് കെ എസ് രാജീവ് മുഖ്യപ്രഭാഷണം നടത്തി.അഡീഷണൽ സബ് ജഡ്ജ് ജോമോൻ ജോൺ ,ഗവ പ്ലീഡർ അഡ്വ. പി ജെ ജോബി , പ്രസിഡൻറ് കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ അഡ്വ .അഷ്റഫ് സെബാൻ,പ്രസിഡൻറ് ചാലക്കുടി ബാർ അസോസിയേഷൻ അഡ്വ .എസ് വിനയൻ ,സ്റ്റാഫ് പ്രതിനിധി ഷെർലി പി എസ് ,അഡ്വ ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി ശശി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഐ ബി എ അഡ്വ ലിസൺ വി പി സ്വാഗതവും ട്രഷറർ ഐ ബി എ അഡ്വ എം പി ജയരാജൻ നന്ദിയും പറഞ്ഞു.

Advertisement