അഖിലേന്ത്യ കിസാൻ സഭ സായാഹ്ന ധർണ്ണ നടന്നു

26

ഇരിങ്ങാലക്കുട :രാസവളത്തിന്റെ വില വർദ്ധനവിനെതിരെ .നാളികേര സംഭരണത്തിന്റെ അപാകത പരിഹരിക്കുക.കാലിതീറ്റയുടെ വില വർദ്ധനവ് പിൻവലിക്കുക.കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പു വരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് അഖിലേന്ത്യ കിസാൻ സഭ പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തിൽ എടതിരിഞ്ഞി സെന്ററിൽ നടന്ന സായാഹ്ന ധർണ്ണ കിസാൻ സഭ മണ്ഡലം സെക്രട്ടറി ഒ.എസ് വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് രാധകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗംങ്ങളായ കെ.സി ബിജു, അനിത രാധാകൃഷ്ണൻ എന്നിവർ അഭിവാദ്യംചെയ്ത് സംസാരിച്ചു. കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറി കെ.വി ഹജീഷ് സ്വാഗതവും സി പി ഐ ലോക്കൽ കമ്മിറ്റി അസി: സെക്രട്ടറി കെ.പി കണ്ണൻ നന്ദിയും പറഞ്ഞു.

Advertisement