കാട്ടൂരിൽ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ മാനേജർക്ക് നേരെ ആക്രമണം

107

കാട്ടൂർ: കാട്ടൂർ സ്റ്റേറ്റ് ബാങ്ക് മാനേജരെ തലക്കടിച്ച് ആക്രമണം. ഇന്ന് കാലത്ത് ബാങ്ക് തുറക്കാൻ എത്തിയപ്പോൾ ആണ് ആക്രമണം നടന്നത്.ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ ആണ് കണ്ണൂർ സ്വദേശിയായ രാജേഷ് നെ ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് പരിക്കേല്പിച്ചത്.സംഭവശേഷം പ്രതി രക്ഷപ്പെട്ടു. രാജേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ ഇൻസ്‌പെക്ടർ സജീവ്, എസ്.ഐ വി.വി വിമൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Advertisement