യുവ പ്രതിഭാ അവാര്‍ഡ് ഇരിങ്ങാലക്കുടക്കാരിക്ക്

316
Advertisement

ഇരിങ്ങാലക്കുട : 9-ാമത് മാര്‍ ബസേലിയേഴ്‌സ് യുവ പ്രതിഭാ അവാര്‍ഡ് -2019 ഇരിങ്ങാലക്കുട സ്വദേശി ഐറിന്‍ ടെന്നീസന്. തിരുവന്തപുരം മാര്‍ ബസേലിയേഴ്‌സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. ഇരിങ്ങാലക്കുട ആനന്ദപുരം തണ്ടിയേക്കല്‍ വീട്ടില്‍ ഡോ.ടെന്നീസന്റേയും സിമ്മിയുടേയും മകളാണ് ഐറിന്‍. കൊല്ലത്തെ ടി.കെ.എം എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഐറിന്‍. ഇപ്പോള്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കിലെ നെതര്‍ലെന്റ് ആസ്ഥാനമായ കമ്പനിയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് ഐറിന്‍.

Advertisement