ബി.ജെ.പി കർഷകമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 300 കർഷകരെ ആദരിച്ചു

117
Advertisement

ഇരിങ്ങാലക്കുട :ബി.ജെ.പി കർഷകമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും 300 കർഷകരെ ആദരിച്ചു.കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പൊറത്തിശേരിയിലെ കർഷകരെ ആദരിച്ചു കൊണ്ട് കർഷകവന്ദനദിന ആദരിയ്ക്കൽ പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു.ബി.ജെ.പി മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, കർഷക മോർച്ച നിയോജകമണ്ഡലം ജന: സെക്രട്ടറി സുഭീഷ് പി എസ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാർ വിജയൻ പാറേക്കാട്ട്, ചന്ദ്രൻ അമ്പാട്ട്,മുനിസിപ്പൽ ജന:സെക്രട്ടറി എൻ വി സുരേഷ്, മണ്ഡലം കമ്മറ്റിയംഗം സുശിതാംബരൻ, നന്ദൻ മാസ്റ്റർ, ഷാജി എന്നിവർ പങ്കെടുത്തു.വിവിധ പഞ്ചായത്തുകളിലായി കർഷക മോർച്ച മണ്ഡലം ഭാരവാഹികൾ,പാർട്ടി ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

Advertisement