എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി.

700
Advertisement

ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന സിനിമാതാരം ലിയോണ ലിഷോയാണ് ഉദ്ഘാടനം ചെയ്തത്.എസ്.എന്‍.ബി.എസ്.സമാജം പ്രസിഡണ്ട് മുക്കുളം വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എല്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം മുഖ്യാതിഥിയായിരുന്നു.വിശ്വനാഥപുരം ഷഷ്ഠിയുടെ ഇന്റര്‍നെറ്റ് സപ്ലിമെന്റ് യോഗത്തില്‍ ലിയോണ ലിഷോയ് ഇരിങ്ങാലക്കുട ഡോട്ട് കോം ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് നല്‍കി നിര്‍വഹിച്ചു.കൗണ്‍സിലര്‍ ധന്യ ജിജു,ബിന്നി അതിരുങ്കല്‍,ചന്ദ്രന്‍ കെ കെ,തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വടകര കാഴ്ച തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന എം.ടിയും ഞാനും അരങ്ങേറി. 16ന് ചൊവ്വാഴ്ച വൈകിട്ട് 7.30ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന രാമേട്ടന്‍,17ന് ബുധനാഴ്ച അങ്കമാലി അക്ഷയുടെ ആഴം,18ന് വ്യാഴാഴ്ച തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന സഹയാത്രികന്റെ ഡയറിക്കുറിപ്പ്. 19ന്വെളളിയാഴ്ച തിരുവനന്തപുരം ആരാധനയുടെ നാഗവല്ലി,,20ന് ശനിയാഴ്ച ചങ്ങനാശ്ശേരി അണിയറയുടെ നോക്കുകുത്തി 21,വളളുവനാട് ബ്രഹ്മ ബ്ലാക്ക് ലൈറ്റ് അവതരിപ്പിക്കുന്ന മഴ.എന്നി നാടകങ്ങള്‍ അരങ്ങേറും 22ന് തിങ്കളാഴ്ച വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിക്കും.

Advertisement