കോണ്‍ഗ്രസ്സ് നേതാക്കൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

69
Advertisement

ഇരിങ്ങാലക്കുട: ജില്ലയിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു .ലിസ്യൂ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ച് പോലീസ് തടഞ്ഞു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാര്‍ലിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ സോമൻ ചിറ്റേത്ത്, ജോസഫ് ചാക്കോ, കെ കെ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് നടത്തിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Advertisement