മുരിയാട് പഞ്ചായാത്താഫീസിനു മുൻപിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി

63

മുരിയാട്:കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത മേഖലയിൽ ഉൾപ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.ബ്ളോക് സെക്രട്ടറിമാരായ സി.വി.ജോസ്, എം.എൻ.രമേശ്, ശ്രീജിത്ത് പട്ടത്ത്, ഐ.ആർ.ജയിംസ്, ഫ്രാൻസിസ് ഇല്ലിക്കൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോമി ജോൺ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ, മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് തൊകലത്ത്, സെക്രട്ടറിമാരായ ഗംഗാദേവി സുനിൽ, കെ.വൃന്ദകുമാരി എന്നിവർ പ്രസംഗിച്ചു.

Advertisement