കോവിഡ് മഹാമാരിയില്‍ പലിശ രഹിത വായ്പയുമായി ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്

77
Advertisement

ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിയില്‍ സഹായഹസ്തവുമായി ഇരിങ്ങാലക്കുട കോ-ഓപ്പേററ്റീവ് ബാങ്ക് രംഗത്ത്.ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കായി നാലുമാസത്തെ കാലാവധിയില്‍ 10,000രുപ വരെ പലിശരഹിത സ്വര്‍ണ്ണപണയ വായ്പ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ അറിയിച്ചു. കൂടാതെ എ.പി.എല്‍\ ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവിഭാഗക്കാര്‍ക്കും 50,000 രുപവരെയുളള സ്വര്‍ണ്ണപണയവായ്പ 4 ശതമാനം പലിശയില്‍ നാലുമാസത്തെ കാലാവധിയില്‍ നല്‍കുന്നു. ഗോള്‍ഡ് ലോണ്‍ സൗകര്യങ്ങള്‍ ഐ.ടി.യു ബാങ്കിന്റെ പത്തൊമ്പത്.ശാഖകളില്‍ നിന്നും ലഭിക്കുന്നതാണ്.സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരമാവധിതുക വളരെ വേഗത്തില്‍ ബാങ്കില്‍ നിന്നും വായ്പയായി ലഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട

Advertisement