Advertisement

ഇരിങ്ങാലക്കുട- ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്യൂട്ടി ലഭിച്ച സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്താഞ്ഞത് യാത്രക്കാരെ മുഷിപ്പിച്ചു. പലയിടങ്ങളിലേക്കുമുള്ള ബസ്സുകള്‍ പതിവിലും വൈകി എത്തിയത് യാത്രക്കാരെ വലച്ചു. തിങ്കളാഴ്ചയും തിരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ചയുമാണ് ഇത്തരത്തില്‍ ഡ്യൂട്ടി ലഭിച്ച ബസ്സുകള്‍ സര്‍വ്വീസ് നടത്താതിരിക്കുക. കഴിഞ്ഞ ഇലക്ഷനുകളേക്കാളും കൂടുതല്‍ ബസ്സുകള്‍ക്ക് ഇത്തവണ ഡ്യൂട്ടി ലഭിച്ചിട്ടുണ്ട് . ബസ്സുകള്‍ക്ക് പുറമെ ടാക്‌സി കാറുകള്‍ക്കും ഇത്തരത്തില്‍ ഡ്യൂട്ടി ലഭിച്ചിട്ടുണ്ട് . ഡ്യൂട്ടി ലഭിച്ച വാഹനങ്ങളുടെ മുമ്പില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ വെളിപ്പെടുത്തിയ പേപ്പര്‍ പതിച്ചിരിക്കും
Advertisement

