Home 2019
Yearly Archives: 2019
പുല്ലൂര്‍:പുല്ലൂര്‍ കുഴിക്കാട്ടിപ്പുറത്ത് late. കുട്ടപ്പന്‍ നായര്‍ ഭാര്യ കിഴക്കൂട്ട് ഏച്ചു അമ്മ (89) നിര്യാതയായി.
പുല്ലൂര്‍:പുല്ലൂര്‍ കുഴിക്കാട്ടിപ്പുറത്ത് late. കുട്ടപ്പന്‍ നായര്‍ ഭാര്യ കിഴക്കൂട്ട് ഏച്ചു അമ്മ (89) നിര്യാതയായി. മക്കള്‍ : ദിവാകരന്‍, late. ഗോപാലന്‍, ഗിരിജ വല്ലഭന്‍, ഉണ്ണികൃഷ്ണന്‍.മരുമക്കള്‍ : കോമളവല്ലി, ജയശ്രീ, ഓമന, ലത
രൂപത ദിനത്തില്‍ സെന്റ് വിന്‍സെന്റ് ഡയബറ്റിക് ഹോസ്പ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത 41-ാം ദിനാഘോഷത്തോടനുബന്ധിച്ച് സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസേര്‍ച്ച് സെന്റര്‍ ഹോസ്പ്പിറ്റലില്‍ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടുകൂടി പുതിയതായി ഓര്‍ത്തോപീഡിക്, ന്യൂറോളജി, നെഫ്രോളജി,ഗൈനോക്കോളജി, ഗ്യാസ്ട്രോളജി, യൂറോളജി, കാര്‍ഡിയോളജി എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍...
ചിമ്മിനിഡാം തുറക്കുന്നു
ഇരിങ്ങാലക്കുട : കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനിഡാം തുറക്കുന്നു. 10 സെ.മീറ്റര്‍ വീതമാണ് തുറക്കുന്നത്. കുറുമാലിപുഴ കരുവന്നൂര്‍പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
മാപ്രാണം തിരുനാളിന് കൊടിയേറി
മാപ്രാണം: രൂപതതീര്‍ത്ഥാടന കേന്ദമ്രോയ മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ സെപ്തംബര്‍ 14 ന് ആഘോഷിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി. രൂപതാ ചാന്‍സലര്‍ റവ.ഫാ.ഡോ.നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. നവനാളിലെ പ്രഥമ ദിവ്യബലി...
മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി വര്‍ഗീസ് (73) അന്തരിച്ചു
ഇരിങ്ങാലക്കുട മന്ത്രിപുരം ചക്കാലമറ്റത്ത് ചെമ്പോട്ടി വര്‍ഗീസ് (73) അന്തരിച്ചു. ഭാര്യ: ലൂസി മക്കള്‍ : വിജു, ബൈജു, പ്രിയ മരുമക്കള്‍ : ജാസ്മിന്‍, സ്‌നേഹ, ബിജു എന്നിവര്‍ മരുമക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്...
സെന്റ് ജോസഫ്‌സ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് 2019-2020 അക്കാദമിക് വര്‍ഷത്തിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നു. മൂന്നാം വഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനി പാര്‍വ്വതി അരുള്‍ ജോഷി ചെയര്‍പേഴ്‌സനായും, മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ...
അദ്ധ്യാപക ദിനാചരണം നടത്തി
നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്‍. എസ്. എസ് യൂണിറ്റ് കളുടെ നേതൃ ത്വ ത്തില്‍ അദ്ധ്യാപക ദിനാചരണം നടത്തി.വിദ്യാര്‍ഥിനിയും ഗൈഡ്‌സ് ലീഡറുമായ ഗായത്രി ശങ്കര്‍ പ്രിന്‍സിപ്പാള്‍...
ശാന്തിനികേതന്‍ കലോത്സവം
ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്‌സ്‌കൂള്‍ കലോത്സവം സിബിഎസ്ഇ കലോത്സവ ജേതാവായ ആലില മുരളി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഇഎസ് ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.ബിജോയ്, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, ട്രഷറര്‍...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള ബസ്റ്റോപ്പ് തകര്‍ച്ചാ ഭീഷണിയില്‍..
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള ബസ്റ്റോപ്പ് തകര്‍ച്ചാ ഭീഷണിയില്‍..
ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായവറുക്കാന്‍ എം.എല്‍.എയും
പുല്ലൂര്‍: സംസ്ഥാനത്തെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡേഴ്സ് കുടുംബശ്രീയായ മുരിയാട് പഞ്ചായത്തിലെ 'ലക്ഷ്യ' കുടുംബശ്രീയുടെ തത്സമയ കായവറുക്കല്‍ പവലിയനുമായി മുകുന്ദപുരം താലൂക്ക് സഹകരണ ഓണചന്ത പുല്ലൂര്‍ സഹകരണബാങ്ക് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായ...
കെ.എസ്.എസ്.പി.യു ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട : കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹൗസ് ഓഫ് പ്രോവിന്‍ഡന്‍സില്‍ (ദൈവപരിപാലന ഭവനം) വെച്ച് സംഘടിപ്പിച്ച പരിപാടി ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം...
പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന കൂട്ടായ്മയായ 'തവനിഷ്'- ലെ വിദ്യാര്‍ത്ഥികള്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട 80ഓളം കുടുംബങ്ങള്‍ക്ക് ഓണം കിറ്റ് വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ്...
പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധനായകന് സെന്റ് ജോസഫ്‌സിന്റെ ആദരം
ഇരിങ്ങാലക്കുട : രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധ നായകന്‍ സുബേദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവിന് ആദരമൊരുക്കി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ്. 1999...
ഐടിയുബാങ്കിന് 9.34കോടി രൂപ അറ്റലാഭം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍ സഹകരകണബാങ്ക് 2018-19 വര്‍ഷത്തില്‍ 9.38 കോടി രൂപയുടെ അറ്റലാഭം നേടി. 100 കോടി നെറ്റ് വര്‍ത്തുള്ള ബാങ്കിന്റെ മൂലധനം 55.45 കോടി രൂപയാണ്. 1228 കോടി രൂപ...
ബസേലിയോസ് ഫുട്‌ബോള്‍ ട്രോഫി ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്
ഇരിങ്ങാലക്കുട : ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ബസേലിയോസ് കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിചാണ് ക്രൈസ്റ്റ് കോളേജിന്റെ നേട്ടം. ക്രൈസ്റ്റ് കോളജിനായി മധുസുധനന്‍ ആദ്യപകുതിയില്‍ ബസേലിയോസ് വല കുലുക്കി.മികച്ച ഫോര്‍വേഡ്...
പുല്ലൂരിലും ഇനി മുറ്റത്തെമുല്ലയുടെ സൗരഭ്യം.
പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാമ്പത്തിക വ്യാപന പദ്ധതിയായ മുറ്റത്തെമുല്ല പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലും ആരംഭിച്ചു. സഹകരണഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വനിതാ ഫെഡ് സംസ്ഥാന അദ്ധ്യക്ഷ...
നന്മയുടെ കരുതലില്‍ സഹപാഠിക്കൊരു കൈത്താങ്ങ്
പടിയൂര്‍: എടതിരിഞ്ഞി എച്.ഡി.പി സമാജം ഹയര്‍ സെക്കന്ററി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി സമാഹരിച്ച അവശ്യവസ്തുക്കളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍...
ജീര്‍ണാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു
പടിയൂര്‍: വളവനങ്ങാടി ഡോണ്‍ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളിന്റെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം തകര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചിരുന്നതാണ്. അതിനാല്‍ ഈ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിക്കുന്നതിന്...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടറേറ്റ് നേടി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷിന്റോ കെ. ജി ഗണിത ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കോഴിക്കോട് എന്‍.ഐ. ടി യിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുഷമ സി.എം ന്റെ മാര്‍ഗ്ഗദര്ശനത്തിലാണ് ഗവേഷണം...
സംസ്ഥാന ടി ടി ഐ കലോത്സവത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ടി.ടി.ഐ യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനാര്‍ഹരായി
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ടി ടി ഐ കലോത്സവത്തില്‍ ഇരിങ്ങാലക്കുട എസ് എന്‍ ടി ടി ഐ യിലെ വിഷ്ണു.കെ.എസ് കവിതാലാപനമത്സരത്തില്‍ എ ഗ്രേഡും, ആരതി.എം.പി കഥാരചനയില്‍ രണ്ടാം സ്ഥാനവും നേടി.