പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധനായകന് സെന്റ് ജോസഫ്‌സിന്റെ ആദരം

776

ഇരിങ്ങാലക്കുട : രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര നേടിയ കാര്‍ഗില്‍ യുദ്ധ നായകന്‍ സുബേദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവിന് ആദരമൊരുക്കി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ്. 1999 ജൂലൈ നാലിന് കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ ടൈഗര്‍ ഹില്‍, പാകിസ്ഥാന്‍ പട്ടാളക്കാരുടെ കൈയില്‍നിന്ന് തിരിച്ചു പിടിക്കുന്നതിനിടയില്‍ ശത്രുവിനെ 17 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും അണയാത്ത ശൗര്യത്തോടെ പ്രാഥമിക ചികിത്സക്കുപോലും വിസമ്മതിച്ച യാദവ് കയ്യിലുള്ള തോക്കുകൊണ്ട് 4 പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലുകയും ഗ്രനേഡ് ഉപയോഗിച്ച് അവരുടെ ബങ്കര്‍ തകര്‍ക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഗതി ഇതായിരിക്കുമായിരുന്നില്ല. യാദവിന്റെ ഹൃദയഭാഗത്തേക്ക് വന്നിടിച്ച ശത്രുവിന്റെ വെടിയുണ്ട ഭാഗ്യംകൊണ്ട് അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന അഞ്ചു രൂപ നാണയത്തില്‍ തട്ടിത്തെറിച്ച് പോയില്ലായിരുന്നുവെങ്കിലും കാര്‍ഗില്‍ യുദ്ധത്തിന്റെ ദിശ മാറുമായിരുന്നു.
പരംവീര്‍ ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സൈനികന്‍ ഇദ്ദേഹമാണ്. വെറും 19 വയസ്സില്‍. ഇന്നുവരെ 21 പേര്‍ക്ക് മാത്രമാണ് പരം വീര്‍ ചക്ര ലഭിച്ചിട്ടുള്ളത് . അതില്‍ 14 പേര്‍ക്ക് മരണാനന്തരം. ഇന്ന് ജീവിച്ചിരിക്കുന്നത് വെറും മൂന്നുപേര്‍. യാദവും, സുബേദാര്‍ സഞ്ജയ് കുമാറും ഇപ്പോഴും സര്‍വീസില്‍ ഉണ്ട്. യുദ്ധസമയത്ത് ശത്രുവുമായുള്ള ഏറ്റുമുട്ടലുകളില്‍ അസാധാരണവും അവിശ്വസനീയമായ ധൈര്യം പ്രദര്‍ശിപ്പിക്കുന്ന സൈനികര്‍ക്ക് ആണ് പരംവീര്‍ ചക്ര നല്‍കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ യാദവ് അടക്കം നാലുപേര്‍ക്ക് പരം വീര്‍ ചക്ര നല്‍കിയിരുന്നു യാദവിന്റെ അതേ ബറ്റാലിയന്‍ ഉപ കമാന്‍ഡിങ് ഓഫീസര്‍ ആയിരുന്ന മലയാളി കേണല്‍ ആര്‍. വിശ്വനാഥനും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു മരിച്ചിരുന്നു. ഇതാദ്യമായാണ് ഒരു പരം വീര്‍ ചക്ര ലഭിച്ച യുദ്ധ നായകന്‍ കേരളം സന്ദര്‍ശിക്കുന്നത്. പരം വീര്‍ ചക്ര ലഭിച്ചിട്ടുള്ളവരുടെ ചിത്രങ്ങളും അവരുടെ വീര പ്രവൃത്തികളും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു ‘ ധീരതാ മതില്‍’ ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ് കോളേജിലെ പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി.
wall of valour എന്ന് പേരിട്ട ഈ മതില്‍ T N പ്രതാപന്‍ സമര്‍പ്പണം നടത്തി. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജില്‍ ഇത്തരത്തിലൊരു സംരംഭം നടക്കുന്നത് എന്നുള്ളത് കൊണ്ട് ആ അസുലഭ മുഹൂര്‍ത്തത്തിന് ഒരു പരം വീര്‍ ചക്ര നായകനെ തന്നെ കേണല്‍ പത്മനാഭന്‍ കലാലയത്തിലെത്തിക്കുകയായിരുന്നു. അരനിമിഷം കൊണ്ട് ഒരു സഹോദരനെ നേടി, മൂന്ന് എന്‍സിസി ഓഫീസര്‍മാര്‍. Lt ലിറ്റി ചാക്കോ, Lt ലൗജി K N, Lt ഷഹീദ P S എന്നിവരാണ് ഇവര്‍. യാദവിനെ രാഖിയണിയിച്ചാണി വര്‍ ആനന്ദം പങ്കുവെച്ചത്. കണ്ണീരോടെ യാദവ് പുതിയ സഹോദരിമാരെ ഏറ്റെടുത്തു. 2019 സെപ്റ്റംബര്‍ നാലിന് രണ്ടുമണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബഹു. തൃശ്ശൂര്‍ ലോകസഭാംഗം ശ്രീ. ടീ. എന്‍ .പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ അധ്യക്ഷത വഹിച്ചു. സുബേദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവ് മുഖ്യാതിഥി ആയിരുന്നു . കേണല്‍ എച്ച് . പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. ലഫ്റ്റനന്റ് ലിറ്റി ചാക്കോ സ്വാഗതവും ഏയ്ഞ്ചല്‍ റീറ്റ നന്ദിയും പറഞ്ഞു. CI PR ബിജോയ് പൗരാവലിയുടെ ഉപഹാരം സമര്‍പ്പിച്ചു

 

Advertisement