ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

401

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ മതിലകം പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് കൂളിമുട്ടം കെ.എം.എല്‍.പി. സ്‌കൂളില്‍ വച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്‌റ് ഡോ. തൃദീപ് സാഗര്‍ MD DM (Cardio) ക്ലാസെടുത്തു. അതോടൊപ്പം കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷനും (CPR – Cardio Pulmonary Resuscitation) ഉണ്ടായിരുന്നു. മതിലകം ASI ശ്രീ. സാജന്‍ കെ. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മതിലകം SI ശ്രീ. കെ. പി. മിഥുന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീ. ആന്‍ജോ ജോസ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകര്‍ വിധ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement