പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ

166
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന കൂട്ടായ്മയായ ‘തവനിഷ്’- ലെ വിദ്യാര്‍ത്ഥികള്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട 80ഓളം കുടുംബങ്ങള്‍ക്ക് ഓണം കിറ്റ് വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ് എം.എല്‍.എ പ്രൊഫ: കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എസ് സുധന്‍ , കോളേജ് പ്രിന്‍സിപ്പല്‍ മാത്യു പോള്‍ ഊക്കന്‍ , വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഫാ. ജോളി ആന്‍ഡ്രൂസ് , പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പ്രൊഫ. സെബാസ്റ്റ്യന്‍ ജോസഫ്, തവനിഷ് സ്റ്റാഫ് കോ-ഓഡിനേറ്റര്‍മാരായ പ്രൊഫ. മൂവിഷ് മുരളി , റീജ യൂജിന്‍, ആല്‍വിന്‍ തോമസ്, പ്രസിഡന്റ്് കൃഷ്ണവേണി, സെക്രട്ടറി സൂരജ്, ട്രഷറര്‍ അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement