കെ.എസ്.എസ്.പി.യു ഓണാഘോഷം നടത്തി

166
Advertisement

ഇരിങ്ങാലക്കുട : കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഹൗസ് ഓഫ് പ്രോവിന്‍ഡന്‍സില്‍ (ദൈവപരിപാലന ഭവനം) വെച്ച് സംഘടിപ്പിച്ച പരിപാടി ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. ജോയ് മങ്ങത്ത്, ജോസ്‌കോമ്പാറ, ഫാ.ഗില്‍ബര്‍ട്ട്, ഇ.ജെ.ക്ലീറ്റസ്, എം.കെ.ഗോപിനാഥന്‍, ആശാലത.എം.ആര്‍, കെ.ജി.സുബ്രഹ്മണ്യന്‍, പി.ആര്‍.രാജഗോപാലന്‍, എ.ഖാദര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹൗസ്ഓഫ് പ്രൊവിന്‍സിലെ അന്തേവാസികള്‍ക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തു .തുടര്‍ന്ന് ഇവര്‍ക്കൊപ്പം ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരുന്നു.

 

Advertisement