മാപ്രാണം തിരുനാളിന് കൊടിയേറി

272

മാപ്രാണം: രൂപതതീര്‍ത്ഥാടന കേന്ദമ്രോയ മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ സെപ്തംബര്‍ 14 ന് ആഘോഷിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി. രൂപതാ ചാന്‍സലര്‍ റവ.ഫാ.ഡോ.നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. നവനാളിലെ പ്രഥമ ദിവ്യബലി അര്‍പ്പിച്ചതോടെ മാപ്രാണം പള്ളിയിലെ തിരുനാളിന് തുടക്കമായി. ബുധനാഴ്ച പകല്‍ 4 മണിക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍വെച്ച് വികാരി റവ.ഫാ.ജോസ് പാലാട്ടി ആശീര്‍വാദിച്ച തിരുനാള്‍ പതാക മാപ്രാണം തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ജോസ് അരിക്കാട്ടിന്റെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാപ്രാണം പള്ളിയില്‍ എത്തിച്ചത്.നിരവധി ഭക്തജനങ്ങള്‍ തിരുനാള്‍ പതാകസ്വീകരിക്കാനും തിരുനാള്‍ കൊടിയേറ്റത്തിലും നവനാള്‍ ദിവ്യബലിയിലും സംബന്ധിക്കാനുമായി ദേവാലയത്തിലെത്തിയത്.

Advertisement