Advertisement

ഇരിങ്ങാലക്കുട :കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി MERC ൻറെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് മെയിന്‍ ഗേറ്റിലൂടെ മാത്രം പ്രവേശനം അനുവദിക്കുന്നതിനായി വരാന്ത മുഴുവന്‍ റിബണ്‍ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. യോഗത്തിന് മെര്‍ക്ക് സെക്രട്ടറി സുനില്‍ സ്വാഗതവും പ്രസിഡണ്ട് വത്സകുമാര്‍ അദ്ധ്യക്ഷത വഹിച്ചു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, കൗണ്‍സലര്‍ സോണിയ ഗിരി, നഗരസഭാ സെക്രട്ടറി അരുണ്‍ എന്നിവര്‍ സംസാരിച്ചു.