ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായവറുക്കാന്‍ എം.എല്‍.എയും

245
Advertisement

പുല്ലൂര്‍: സംസ്ഥാനത്തെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡേഴ്സ് കുടുംബശ്രീയായ മുരിയാട് പഞ്ചായത്തിലെ ‘ലക്ഷ്യ’ കുടുംബശ്രീയുടെ തത്സമയ കായവറുക്കല്‍ പവലിയനുമായി മുകുന്ദപുരം താലൂക്ക് സഹകരണ ഓണചന്ത പുല്ലൂര്‍ സഹകരണബാങ്ക് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാന്‍സ് ജെന്‍ഡേഴ്സിനൊപ്പം കായ വറുത്ത് കൊണ്ട് ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യുഅരുണന്‍ പുല്ലൂരില്‍ സഹകരണ ഓണവിപണി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി യുടെ ആദ്യ വില്‍പന ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും, ഓണകിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമനും, പായസമേള സഹകരണ അസി. രജിസ്ട്രാര്‍ എം.സി.അജിത്തും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം തോമാസ് തൊകലത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അജിതാരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി സത്യന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷീജാ മോഹന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി സപ്ന സി.എസ്. നന്ദിയും പറഞ്ഞു.

 

Advertisement