പുല്ലൂരിലും ഇനി മുറ്റത്തെമുല്ലയുടെ സൗരഭ്യം.

207
Advertisement

പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാമ്പത്തിക വ്യാപന പദ്ധതിയായ മുറ്റത്തെമുല്ല പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലും ആരംഭിച്ചു. സഹകരണഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വനിതാ ഫെഡ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.കെ.ആര്‍.വിജയ പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ചെക്ക് സഹൃദയ കുടുംബശ്രീ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനില്‍ നിന്നും ഏറ്റുവാങ്ങി. ബാങ്കിന്റെ ലാഭവിഹിത വിഭജന വിതരണം ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറി ചെയര്‍പേഴ്‌സണ്‍ അജിതരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തംഗം മിനി സത്യന്‍, വാര്‍ഡ് അംഗം തോമസ് തൊകലത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി സപ്‌ന സി.എസ്. നന്ദിയും പറഞ്ഞു.

Advertisement