നന്മയുടെ കരുതലില്‍ സഹപാഠിക്കൊരു കൈത്താങ്ങ്

178
Advertisement

പടിയൂര്‍: എടതിരിഞ്ഞി എച്.ഡി.പി സമാജം ഹയര്‍ സെക്കന്ററി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി സമാഹരിച്ച അവശ്യവസ്തുക്കളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ അധ്യക്ഷനായി. പ്രളയബാധിതപ്രദേശങ്ങളില്‍ നിന്നു ഏറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ അവിടത്തെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സഹപാഠികളെ സഹായിക്കാന്‍ വേണ്ടി ഇറങ്ങിയത്. ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് എം. എ ദേവാനന്ദന്‍, വാര്‍ഡ് മെമ്പര്‍ കെ. സി ബിജു, കെ. കെ സുബ്രമഹ്ണ്യന്‍, സി. എസ് ഷാജി, സി.പി സുധ തുടങ്ങിയവര്‍ പങ്കെടുത്തു. നന്മ ക്ലബ് അംഗങ്ങളായ പി.ഡി ദിവ്യ, ടി. രൂപ, കെ.പി രാജീവ്, സി.ജെ രാജി, ഇന്ദു തുടങ്ങിയവര്‍് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ പി.ജി സാജന്‍ സ്വാഗതം പറഞ്ഞു.

Advertisement