ജീര്‍ണാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

274

പടിയൂര്‍: വളവനങ്ങാടി ഡോണ്‍ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളിന്റെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം തകര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചിരുന്നതാണ്. അതിനാല്‍ ഈ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക തടസം കാണിച്ച് കെട്ടിടം പൊളിച്ചുനീക്കുവാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതുമൂലം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കുവാന്‍ സാധിച്ചിരുന്നില്ല. കനത്തമഴയില്‍ ചുമരുകളില്‍ വെള്ളം ഇറങ്ങി ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. കെട്ടിടം വീഴുന്ന സമയത്ത് കുട്ടികളെല്ലാം സ്‌കൂള്‍ കോമ്പൗണ്ടിലെ പുതിയ കെട്ടിടത്തിനു സമീപം ഓണാഘോഷ പരിപാടികളിലായിരുന്നു. ഈ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ ഏതു നിമിഷവും അപകടം സംഭവിക്കുവാന്‍ സാധ്യതയുണ്ട്.

 

Advertisement