സി.ഐ.എസ്.സി.ഇ. കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ക്രൈസ്റ്റ് വിദ്യാനികേതനില്‍

138
Advertisement

ഇരിങ്ങാലക്കുട : ഈ വര്‍ഷത്തെ ഐ.സി. എസ്. ഇ /ഐ.എസ്.സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ക്രൈസ്റ്റ് വിദ്യാനികേതന്‍ ആഥിത്യമരുളുന്നു. 21/08/2019 ബുധനാഴ്ച്ച 9:30 ന് ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റ് കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ. സണ്ണി . പുന്നേലിപറമ്പില്‍ സി. എം. ഐ സ്വാഗതം പറഞ്ഞു. സൗത്ത് സോണ്‍ സെന്‍ട്രല്‍ സോണ്‍ നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ നിന്നും ഒന്‍പത് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സെന്‍ട്രല്‍ സോണ്‍ കോഡിനേറ്റര്‍ രതീഷ് പിള്ള, സൗത്ത് സോണ്‍ കോഡിനേറ്റര്‍ വിമല്‍ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement