ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

174
Advertisement

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ,ജെസിഐ ഇരിങ്ങാലക്കുടയും ,ഇരിങ്ങാലക്കുട റൂറല്‍ വനിതാ പോലീസുമായി സഹകരിച്ച് ഗവ:ബോയ്‌സ് ഹൈസ്‌ക്കൂളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു .പുതിയ മോട്ടോര്‍ വാഹന നിയമങ്ങളെ പറ്റി വനിത എസ്.ഐ. ഉഷ കുട്ടികള്‍ക്ക് ക്ലാസ് എടുത്തു .ചടങ്ങില്‍ ജെസിഐ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു .ഹെഡ്മിസ്റ്റസ് ഉഷ, പോലീസ് ഉദ്യോഗസ്ഥ ജൂലി, ടെല്‍സന്‍ കോട്ടോളി , ജിസന്‍ ,പി-ജെ ,നിഥിന്‍ തോമാസ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement