റെട്രോസ് 2019 ന്റെ ടൈറ്റില്‍ പ്രകാശനം നടത്തി

225

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട കത്തീഡ്രല്‍ സി.എല്‍.സിയുടെ നേതൃത്വത്തില്‍ ജൂലൈ 3 ന് സംഘടിപ്പിക്കുന്ന റെട്രോസ് 2019 എക്‌സിബിഷന്റെ ടൈറ്റില്‍ പ്രകാശനം 29/06/2019 ശനിയാഴ്ച്ച 7.15 ന്റെ വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വഹിച്ചു.ഈ വരുന്ന ജൂലൈ 3 ബുധനാഴ്ച്ച സെന്റ് .തോമസ് കത്തീഡ്രല്‍ പള്ളിയിലെ ഊട്ടുതിരുന്നാളിനോടനുബന്ധിച്ചു പാരിഷ്ഹാളില്‍വെച്ചു സംഘടിപ്പിക്കുന്ന എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു.പ്രവേശനം സൗജന്യമായിരിക്കും.

 

 

Advertisement