രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

55

ഇരിങ്ങാലക്കുട: രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ.ആനന്ദപുരം അടിലക്കുഴി വീട്ടിൽ സനൂപ് (34) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഒപ്പം ഉണ്ടായിരുന്ന സനൂപിൻ്റെ ബന്ധു കൂടിയായ പ്രതി അനുരാജ് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് കഞ്ചാവ് വിപണനം നടക്കുന്നതായി പൊതു ജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. ഓടി രക്ഷപ്പെട്ട അനുരാജിൻ്റെ പേരിലാണ് പരാതികൾ ലഭിച്ചുരുന്നതെന്നും കഞ്ചാവ് എത്തിച്ചതും വിപണനം ചെയ്യുന്നതും ഇയാളുടെ നേത്യത്വത്തിലാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.അസി.എക്സൈസ് ഇൻസ്പെക്ടർ കെ മണികണ്ഠൻ, മറ്റ് ഉദ്യോഗസ്ഥരായ സുരേഷ്കുമാർ ടി എസ്, ബാബു പി എം, വൽസൻ കെ കെ, ടി ആർ രാകേഷ്, സി വി രാജേന്ദ്രൻ, ജോയൽ ജോസ് ,പ്രസീത എം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement