മഴവെള്ളപാച്ചലില്‍ കരുവന്നൂര്‍ പുഴയില്‍ ഒഴുകിയെത്തുന്നത് നൂറ് കണക്കിന് മദ്യകുപ്പികള്‍

3078
Advertisement

കരുവന്നൂര്‍ : കനത്ത മഴയെ തുടര്‍ന്ന് കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് മൂര്‍ക്കനാട് ഇല്ലിക്കല്‍ ഡാം തുറന്നിട്ടിരിക്കുകയാണ് എന്നാല്‍ മലവെള്ള പാച്ചലില്‍ പുഴയില്‍ ഒഴുകിയെത്തുന്ന വൃക്ഷങ്ങളും മാലിന്യങ്ങളും ഡാംമിന്റെ ഷട്ടറുകളില്‍ തടഞ്ഞ് നിന്ന് ഒഴുക്കിനെ തടയുന്നു.പുഴയോരത്ത് മദ്യപന്‍മാരുടെ സങ്കേതമായിരുന്നു എന്നതിന്റെ തെളിവായി മാലിന്യങ്ങളില്‍ ബഹുഭൂരിപക്ഷവും മദ്യകുപ്പികളാണ്.മഴകാലത്തിന് മുന്‍പായി പുഴയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുഴയോരം വൃത്തിയാക്കിയപ്പോഴും ലഭിച്ചിരുന്നത് ഇത്തരത്തില്‍ മദ്യകുപ്പികളുടെ വന്‍ ശേഖരമായിരുന്നു.പുഴയോര പ്രദേശങ്ങളില്‍ പോലീസിന്റെ പെട്രോളിംങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.കൂടാതെ ഡാമിലടിഞ്ഞിരിക്കുന്ന മാലിന്യകുമ്പാരം നീക്കം ചെയ്യാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.