ഡയാലിസിസ് 2020 പദ്ധതി ഉദ്ഘാടനം ചെയ്തു

202

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിരാലംബരും, നിര്‍ദ്ധനരുമായ ഡയാലിസിസ് രോഗികള്‍ക്കായി സംഘടിപ്പിക്കുന്ന
ഡയാലിസിസ് 2020 പദ്ധതി മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍ നിര്‍വ്വഹിച്ചു. ആദരണ സമ്മേളനം സിനിമാതാരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജോയിന്റ് കാബിനറ്റ് സെക്രട്ടറി അഡ്വ. കെ.ജി അജയ്കുമാര്‍, സോണ്‍ ചെയര്‍മാന്‍ കെ.കെ സജിതന്‍, ആന്റോ സി.ജെ, ഇന്ദുകല അജയകുമാര്‍, ശ്രീജ സുരേഷ്, ഷാജന്‍ ചക്കാലക്കല്‍, സുരേഷ് കോവിലകം,നളിന്‍ ബാബു എസ്. മേനോന്‍, ഷാജു കണ്ടംകുളത്തി എന്നിവര്‍
സംസാരിച്ചു.യോഗത്തില്‍ ആയിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ള ജോണ്‍സന്‍ കോലങ്കണ്ണിയേയും,ഷീ േഷാപ്പി
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല മാനേജിംഗ് ഡയറക്ടര്‍ സി.എം റഹിം എന്നിവരെ ആദരിച്ചു.ഷാജന്‍ ചക്കാലക്കല്‍(പ്രസിഡണ്ട്), സുരേഷ് കോവിലകം(സെക്രട്ടറി), നളിന്‍ ബാബു എസ്.മേനോന്‍(ട്രഷറര്‍) എന്നിവരാണ്2019-2020 വര്‍ഷത്തെ ഭാരവാഹികള്‍.

 

 

Advertisement