എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

478

ഇരിങ്ങാലക്കുട-മാര്‍ച്ച് 12 മുതല്‍ 14 വരെ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ
സംഘാടക സമിതി രൂപീകരണ യോഗം എസ്.എന്‍.ക്ലബ്ബ് ഹാളില്‍ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 12 ന് വിദ്യാര്‍ത്ഥി റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. 13, 14 തിയതികളില്‍ പ്രതിനിധി സമ്മേളനവും ചേരും. സി.പി.ഐ.(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജന്‍, ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ.ആര്‍.വിജയ, പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, കെ.സി.പ്രേമരാജന്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സി.എസ്. സംഗീത്, പ്രസിഡണ്ട് ജാസിര്‍ ഇക്ബാല്‍, സോന കെ.കരീം എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി ചെയര്‍മാന്‍: ഉല്ലാസ് കളക്കാട്ട് ,കണ്‍വീനര്‍: സി.എസ്.സംഗീത് ട്രഷറര്‍: കെ.സി.പ്രേമരാജന്‍ എന്നിവരെ തിരഞ്ഞെടുത്തു

 

Advertisement