സൗദിയിൽ മരിച്ചയാളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

766
Advertisement

ഇരിങ്ങാലക്കുട ∙ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) നാട്ടിലെത്തിക്കും.

പടിയൂർ നിലംപതി പരേതനായ ഊളക്കൽ കുഞ്ഞുമുഹമ്മദ് മകൻ മനാഫിന്റെ മൃതദേഹമാണ് ഇന്ന് നെടുമ്പാശേരിയിലെത്തിക്കുക. 4നാണു മനാഫ് മരിച്ചത്.

സംസ്കാരം ഇന്ന് 10.30ന് പടിയൂർ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ബീവിജാൻ. മക്കൾ : ആഷിക്, ആസിഫ്.

Advertisement