വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിതചൂർണം വിതരണം നടത്തി

54

കടലായി :വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 11 -ാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായ സാഹചര്യത്തിൽ വെള്ളാങ്കല്ലൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ അപരാജിത ചൂർണം വിതരണം നടത്തി .വിതരണോൽഘാടനം വെള്ളങ്കല്ലൂർപഞ്ചായത്ത് പ്രസിഡണ്ട് എം.എം .മുകേഷ് 11 -ാം വാർഡ് മെമ്പറായ വി.പി. മോഹനന് അപരാജിത ചൂർണം കൊടുത്തുകൊണ്ട് നടത്തി .ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ മുഹസ്.കെ. കരീം പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ ടി കെ സ്വാഗതവും, ആശാവർക്കർആയ മീന കെ എസ് നന്ദിയും പറഞ്ഞു .ആശാവർക്കർ വനജ, ആർ .ആർ .ടി. പ്രവർത്തകരായ ഹുസൈൻ എം എ ,ഹരീ പി .ആർ .,സമദ് ,ആസിൽ എന്നിവർ പങ്കെടുത്തു .

Advertisement