ഇന്ന് പെസഹാ : ഇരിങ്ങാലക്കുട കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടന്നു

346
Advertisement

ഇരിങ്ങാലക്കുട : വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം. ഇരിങ്ങാലക്കുട കത്തീഡ്രല്‍ പളളിയില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആരാധന, വൈകീട്ട് ഏഴിന് പൊതു ആരാധനക്കുശേഷം പെസഹാ അപ്പം മുറിക്കല്‍ എന്നിവ നടക്കും.