കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വനിതകള്‍ക്ക് ഇരുചക്രവാഹനം വിതരണം ചെയ്തു

404
Advertisement

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴിലിന് ‘ഇരുചക്രവാഹനം സ്വയം തൊഴിലിന് ‘ എന്ന പദ്ധതിയുടെ താക്കോല്‍ദാന ചടങ്ങ് പഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . ബിന രഘുവിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ടി.കെ.രമേഷ് നിര്‍വഹിച്ചു.
സെക്രട്ടറി ശ്രീ.കെ.ആര്‍. സുരേഷ് സ്വാഗതം ആശംസിച്ചു ആരോഗ്യ. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍. ശ്രീമതി. ഷീജ പവിത്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയ പനമ്പില്‍, മെബര്‍മാരായ. ധീരജ് തേറാട്ടില്‍, സ്വപ്ന നജിന്‍, അമീര്‍ തൊപ്പിയില്‍ എന്നിവര്‍. ആശംസകള്‍. അര്‍പ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ഷാജി നന്ദി രേഖപ്പെടുത്തി.

 

Advertisement