വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്നതിന് ഇടയില്‍ ബസില്‍ നിന്ന് വീണു പരിക്കേറ്റു

1383

ഇരിങ്ങാലക്കുട: എല്‍.എഫ്.സ്‌കൂളില്‍ പഠിക്കുന്ന കാരുമാത്ര കടലായി സ്വദേശികളായ കടലായി സലീം മൗലവിയുടെ മകള്‍ ഫാത്തിമത്തുല്‍ ബത്തൂലിം ,കാരു മാത്ര സ്വദേശി തോപ്പില്‍ അബ്ദുല്‍ സലാമിന്റെ മകള്‍ റഈസിയ എന്നിവര്‍ക്കാണ് ബസില്‍ നിന്ന് വീണ് പരിക്കേറ്റത്, വിദ്യാര്‍ത്ഥികള്‍ ഇന്ന് 26-02-19 ന് വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന വഴി കരുപ്പടന്ന ആശുപത്രിസ്റ്റോപ്പില്‍ ഇറങ്ങവേയാണ് ബസ്സ് മുന്നോട്ട് എടുത്തതിനാല്‍ ബസില്‍ നിന്ന് വീണ് പരിക്കേല്‍ക്കാന്‍ കാരണമായത്- തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ഭാരത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടം വരുത്തിയത്. വിദ്യാര്‍ത്ഥക്കളെ രക്ഷിതാക്കള്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസിന് രക്ഷിതാക്കള്‍ പരാതി നല്‍കി. ബസ്സിന്റെ മരണപാച്ചില്‍ ഈ റൂട്ടില്‍ സ്ഥിരം സംഭവമാണ്..

Advertisement