കോവിഡ് 19 :ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും

140
Advertisement

ഇരിങ്ങാലക്കുട :കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കാസർകോഡ് ജില്ല പൂർണമായും അടച്ചിടാനും തീരുമാനമായി. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കൊറോണ കൂടുതലായി റിപോർട്ട് ചെയ്ത കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഭാഗീക ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഈ മൂന്ന് ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. സംസ്ഥാനത്തെ ബവ്‌കോ ഔട്ട് ലറ്റുകളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി. വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വ്യാപാരി വ്യവസായികളുമായി സഹകരിച്ചായിരിക്കും കടകൾ ഭാഗികമായി അടയ്ക്കുന്നത്.