‘കൂടെ -കൂടൊരുക്കാം കൂടെ ‘ സെന്റ് ജോസഫ്സ് കോളേജിലെ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി

154

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എന്‍. എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഹവാസക്യാമ്പ് കൂടെ  കൂടൊരുക്കാം കൂടെ കോണത്തുകുന്ന് ഗവ :യു. പി സ്‌കൂളില്‍ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി.ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്ങല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു. എന്‍. എസ്. എസ് യൂണിറ്റുകള്‍ സമാഹരിച്ച സഹായനിധി കൊടുങ്ങല്ലൂര്‍ എം. എല്‍. എ വി.ആര്‍ സുനില്‍കുമാര്‍ വെള്ളാങ്ങല്ലുര്‍ സ്വദേശി കൂട്ടുങ്ങല്‍ ഷാജിക്ക് നല്‍കി. എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ : ബിനു ടി. വി സ്വാഗതം പറഞ്ഞു. ജി. യു. പി. എസ് പ്രധാന അധ്യാപിക വൃന്ദ പി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീന സി. എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍. എസ്. എസ് വോളന്റിയര്‍മാരായ ബാസില ഹംസ, ശ്രീലക്ഷ്മി യു. ടി, ശ്രീലക്ഷ്മി പി, രോഹിണി ശശിധരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Advertisement